ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

Sunday 15 February 2026 12:37 AM IST

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സമസ്ത കാന്തപുരം നേതാവും കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങളും തമ്മിൽ മലപ്പുറത്ത് കൂടിക്കാഴ്ച നടത്തി. വിവിധ പരിപാടികൾക്കായി മലപ്പുറത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. സൗഹൃദം പുതുക്കാനുള്ള കൂടിക്കാഴ്ചയായിരുന്നെന്നും എല്ലാ ഭരണകർത്താക്കളുമായും ചർച്ച നടക്കാറുണ്ടെന്നും ബുഖാരി തങ്ങൾ കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. സൗഹൃദ ചർച്ചയിൽ അങ്ങോട്ടും ഇങ്ങോട്ടും പലതും ചർച്ച ചെയ്യുമല്ലോ. എല്ലാം പുറത്തുപറയാൻ പറ്റില്ലല്ലോയെന്നും ബുഖാരി തങ്ങൾ പറഞ്ഞു.