ഫെമിനിച്ചി ഫെസ്റ്റ് കോഴിക്കോട്ട് 21ന്
Sunday 15 February 2026 12:45 AM IST
കോഴിക്കോട്: വിംഗ്സ് കേരളയുടെ പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന ഫെമിനിച്ചി ഫെസ്റ്റിന് കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ 21ന് തുടങ്ങും. രാവിലെ 11ന് ഷൈലജ ജല ഉദ്ഘാടനം ചെയ്യും. സ്ത്രീകളുടെ പല മാനങ്ങളിലുള്ള നവോത്ഥാനത്തിന്റെ തുറസിനെ ആഘോഷിക്കുന്ന 10 പരിപാടികളാണ് 2027 മാർച്ച് വരെ നടത്തുക. ഉദ്ഘാടന ചടങ്ങിൽ 11 പേരെ ആദരിക്കുമെന്ന് സെക്രട്ടറി അഡ്വ. സുധ ഹരിദ്വാർ പറഞ്ഞു. അജിത.കെ, ഗീത, വിനയ എൻ.എ, വിജി പെൺകൂട്ട്, സി.കെ ജാനു,വി.പി സുഹ്റ, അഡ്വ. ബിന്ദു അമ്മിണി, കനകദുർഗ, ദീദി, കുസുമം ജോസഫ് എന്നിവരെയാണ് ആദരിക്കുക. ചർച്ചകളും നടക്കും. ഫോട്ടോ പ്രദർശനവുമുണ്ടാകും.