ഓച്ചിറ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം

Sunday 15 February 2026 12:26 AM IST

ഓച്ചിറ: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ ഇന്നു രാവിലെ 8 മുതൽ ഭാഗവത പാരായണം, രാത്രി 7.30 മുതൽ 8.30 വരെ പടിഞ്ഞാറേ നട പരബ്രഹ്മ കൂട്ടായ്മയുടെ ഭജൻസ്, 8.30 മുതൽ പരബ്രഹ്മമൂർത്തി ഭജൻസിന്റെ ഭജന. കിഴക്കേ നടയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ശിവപുരാണ പാരായണവും ആദ്ധ്യാത്മിക പ്രഭാഷണവും, വൈകിട്ട് 7 മുതൽ വള്ളിക്കുന്നം കണിയാംവയൽ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര, തുടർന്ന് ക്ലാപ്പന ത്രിശൂലനാഥൻ വനിതാ കാളകെട്ട് സമിതി അവതരിപ്പിക്കുന്ന തിരുവാതിര. ഒണ്ടിക്കാവിൽ രാവിലെ മുതൽ ശിവപുരാണ മാഹാത്മ്യ പാരായണം. പരബ്രഹ്മ ഓഡിറ്റോറിയത്തിൽ വൈകിട്ട് 7 മുതൽ അജയ് രവിയുടെ ഭജൻസ്, രാത്രി 10 മുതൽ ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്ര കഥകളി യോഗം അവതരിപ്പിക്കുന്ന തിരുവാതിര.