ഓപ്പൺ യൂണി. വോളി​ബോൾ ചാമ്പ്യൻഷിപ്പ്  

Sunday 15 February 2026 12:31 AM IST

കൊല്ലം: കൊല്ലം ശ്രീനാ​രാ​ണ​ഗുരു ഓപ്പൺ യൂണി​വേ​ഴ്‌സിറ്റി സ്‌പോർട്‌സ് ഫെസ്റ്റി​വ​ലിന്റെ ഭാഗ​മായ വോളി​ബോൾ ചാമ്പ്യൻഷിപ്പ് മത്സ​ര​ങ്ങൾ 17 ന് തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഇൻഡോർ സ്റ്റേഡി​യ​ത്തിൽ നട​ക്കു​മെ​ന്ന് യൂണി​വേ​ഴ്‌സിറ്റി സ്‌പോർട്‌സ് കമ്മിറ്റി ജന​റൽ കൺവീ​നർ അഡ്വ. ജി. സുഗു​ണൻ അറി​യി​ച്ചു. കാസർകോട് മുതൽ തിരു​വ​ന​ന്ത​പുരം വരെ​യുള്ള ശ്രീനാ​രാ​ണ​ഗുരു ഓപ്പൺ യൂണി​വേ​ഴ്‌സിറ്റി സ്റ്റഡി സെന്റ​റു​ക​ളിലെ (എൽ.​എ​സ്.​സി) 20 വോളി​ബോൾ ടീമുകൾ പങ്കെ​ടു​ക്കും. മത്സ​ര​ങ്ങൾ കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസി​ഡന്റും മുൻ ദേശീയ ഫുട്‌ബോൾ ടീം ക്യാപ്ടനു​മായ ഷറ​ഫാലി ഉദ്ഘാ​ടനം ചെയ്യും.​ സ്‌കൂൾ​-​കോ​ളേജ് വിദ്യാർത്ഥി​കൾക്ക് സ്‌പോർട്‌സ് സ്‌കോളർഷിപ്പ് അനു​വ​ദി​ക്കാൻ സംസ്ഥാന സർക്കാരും കായി​ക​വ​കുപ്പും തയ്യാ​റാ​ക​ണ​മെന്ന് അഡ്വ. ജി. സുഗു​ണൻ ആവ​ശ്യ​പ്പെ​ട്ടു. രണ്ട് പതി​റ്റാണ്ട് മുമ്പ് വരെ ഇന്റർ സ്‌കൂൾ, ഇന്റർ കൊളീ​ജി​യേറ്റ് കായിക മത്സ​ര​ങ്ങ​ളിൽ വിജ​യി​ക​ളാ​കുന്ന വിദ്യാർത്ഥി​കൾക്ക് സംസ്ഥാ​നത്ത് സ്‌പോർട്‌സ് സ്‌കോളർഷിപ്പ് നൽകി​യി​രു​ന്നു. എന്നാൽ ഇപ്പോൾ ഇത് നിഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാണെന്ന് അദ്ദേഹം പറഞ്ഞു.