പൂരം കലക്കൽ:ഒന്നാം പ്രതി കളക്ടറെന്ന് സുനിൽ‌കുമാർ

Sunday 15 February 2026 4:04 AM IST

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാംപ്രതിയായി വരേണ്ടതെന്നും അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും മുൻ മന്ത്രി വി.എസ്. സുനിൽകുമാർ. ഇതേ കളക്ടർക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചു. ഇതിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

പൂരം നടത്തിപ്പിന്റെ പ്രധാന ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും കളക്ടർക്കുമാണ്. അന്ന് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ മന്ത്രിമാർക്കോ രാഷ്ട്രീയനേതാക്കൾക്കോ അത്തരം കാര്യങ്ങളിൽ ഇടപെടാൻ പരിമതിയുണ്ട്. പൂരം നടക്കുമ്പോൾ കളക്ടറുടെ പൂർണസാന്നിദ്ധ്യം അവിടെയുണ്ടായിരുന്നു. അന്ന് കളക്ടറെ ബന്ധപ്പെട്ടപ്പോൾ നിങ്ങൾ അങ്ങോട്ടേക്ക് വരേണ്ടെന്നാണ് പറഞ്ഞത്. പൂരം അലങ്കോലപ്പെടാനുള്ള എല്ലാ അവസരവും ഉണ്ടായത് കളക്ടറുടെ മനഃപൂർവമുള്ള നിസംഗതയാണ്.