വി.ആർ.സുകുമാരനും മനോജ് തൈക്കാട്ടിനും പുരസ്കാരം
Sunday 15 February 2026 2:06 AM IST
തൃശൂർ: ചാലക്കുടി പ്രസ് ഫോറം ഏർപ്പെടുത്തിയ പി.എൻ.കൃഷ്ണൻനായർ സ്മാരക മാദ്ധ്യമ പുരസ്‌കാരത്തിന് കേരളകൗമുദി ഇരിങ്ങാലക്കുട ലേഖകൻ വി.ആർ.സുകുമാരനും (10,001 രൂപ), എ.പി.തോമസ് സ്മാരക വാർത്താചിത്ര പുരസ്‌കാരം കേരളകൗമുദി ചെറുതുരുത്തി ലേഖകൻ മനോജ് തൈക്കാട്ടും (5001 രൂപ) അർഹരായി. മൺമറഞ്ഞ മാദ്ധ്യമപ്രവർത്തകരുടെ സ്മരണാർത്ഥം 17ന് 11.30ന് എസ്.എൻ ഹാളിൽ സംഘടിപ്പിക്കുന്ന 'പ്രണാമം' പരിപാടിയിൽ മന്ത്രി കെ.ബി.ഗണേശ്കുമാർ പുരസ്‌കാരങ്ങൾ സമ്മാനിക്കും.