എഞ്ചിൻ തകരാർ, കെഎസ്ആർടിസി ബസ് നടുറോഡിൽ കുടുങ്ങി; മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
Sunday 15 February 2026 11:16 AM IST
കുറ്റ്യാടി: വയനാട്ടിൽ കെഎസ്ആർടിസി ബസ് നടുറോഡിൽ കുടുങ്ങി. കുറ്റിയാടി- വയനാട് റോഡിലാണ് വാഹനം കുടുങ്ങിയത്. പത്തനംതിട്ട പുൽപ്പള്ളി റൂട്ടിലോടുന്ന കെഎസ്ആർടിസിയാണ് എഞ്ചിൻതകരാറിനെ തുടർന്ന് വഴിയിൽ കുടുങ്ങിയത്. ഇതേത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
വീതി കുറഞ്ഞ റോഡിലാണ് ബസ് കുടുങ്ങിയത്. ഈ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന മറ്റ് കെഎസ്ആർടിസി ബസുകളും മണിക്കൂറുകളോളം വൈകി. തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്നും ആളുകളെത്തിയതിന് ശേഷമാണ് ബസ് മാറ്റിയത്.