സിൽവർ ജൂബിലി ആഘോഷം

Sunday 15 February 2026 3:35 PM IST

കൊച്ചി: എൻജിനിയേഴ്സ് ക്ലബിന്റെ സിൽവർ ജൂബിലി ആഘോഷം ഐ.എസ്.ആർ.ഒ മുൻചെയർമാൻ ഡോ.എസ് സോമനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോയ് എബ്രഹാം മാമൻ അദ്ധ്യക്ഷനായി. ഉമാ തോമസ് എം.എൽ.എ, മാദ്ധ്യമ പ്രവർത്തകൻ ആർ.ശ്രീകണ്ഠൻ നായർ, ഇ.വി.രാമചന്ദ്രൻ നായർ, കെ.ജോസഫ്, എ.പി.അജിത്, ഡി.രജിത്, പ്രദീപ്കുമാർ, സെക്രട്ടറി പി.അജിത് എന്നിവർ സംസാരിച്ചു. എൻജിനിയറിംഗ് എക്‌സലൻസ് ആൻഡ് ഇന്നൊവേഷൻ അവാർഡുകളും ബെസ്റ്റ് ബിൽഡർ, ബെസ്റ്റ് ബിൽഡിംഗ് പ്രൊഡക്ട് മാനുഫാക്ചറർ, ഇ.എസ്.ജി എക്‌സലൻസ് പുരസ്‌കാരങ്ങളും സമ്മാനിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ലാപ്ടോപും സമ്മാനിച്ചു. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ സംഗീതനിശ അരങ്ങേറി.