ഐ.എം.എ പ്രതിഷേധ ധർണ

Sunday 15 February 2026 3:50 PM IST

കൊച്ചി: 15 കിടക്കകൾ വരെയുള്ള ആശുപത്രികളെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ നിന്ന് ഒഴിവാക്കണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ.മേനോൻ പറഞ്ഞു. ഐ.എം.എയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണയും പൊതുജനാരോഗ്യ സംരക്ഷണ ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എം.എ ജില്ലാ ചെയർപേഴ്സൺ ഡോ. മഞ്ജു രാജഗോപാൽ, മുൻ സംസ്ഥാന പ്രസിഡന്റും ആക്ഷൻ കമ്മിറ്റി ചെയർമാനുമായ ഡോ.കെ.എ.ശ്രീവിലാസൻ, മുൻ പ്രസിഡന്റ് ഡോ.എ.വി.ബാബു, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.അതുൽ ജോസഫ് മാനുവൽ, കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.സുധാകര റെഡ്ഡി, കെ.ജി.ഐ.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.ലീന, വുമൺ ഐ.എം.എ സംസ്ഥാന ട്രഷർ ഡോ.ബിന്ദു സുരേഷ്, കെ.ജി.എം.സി.ടി.എ പ്രസിഡന്റ് ഡോ.മിനു തുടങ്ങിയവർ പങ്കെടുത്തു.