ടീച്ചേഴ്‌സ് അസോസിയേഷൻ സമ്മേളനം
Sunday 15 February 2026 4:16 PM IST
കൊച്ചി: വൊക്കേഷണൽ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പാലാരിവട്ടം ഇന്റർനാഷണൽ വൈ.എം.സി.എ സെന്ററിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.കെ.സന്തോഷ് ബേബി അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ ദീപക് ജോയി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജാസ്മി ജെറാൾഡ്, കൗൺസിലർ മോളി ചാർലി, ഡെപ്യൂട്ടി ഡയറക്ടർ ലിസി ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ പി. നവീന, സംസ്ഥാന ജനറൽ സെക്രട്ടറി ബി.ടി. ഷൈജിത്, രക്ഷാധികാരി ടി. രാജൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. സഞ്ജീവ് കുമാർ, ജി.ആർ. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. യാത്രഅയപ്പ് സമ്മേളനം ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളായ ബി.ടി. ഷൈജിത്ത്, ഷൈനി ജോസഫ് എന്നിവരെ ആദരിച്ചു.