ക്ലാസിക് ത്രില്ലറില്‍ പാകിസ്ഥാന് ടോസ്; ഇന്ത്യയെ ബാറ്റിംഗിന് അയച്ച് സല്‍മാന്‍ അലി ആഗ
കൊളംബോ: ട്വന്റി 20 ലോകകപ്പ് ക്ലാസിക് പോരില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് ടോസ്. പാക് നായകന്‍ സല്‍മാന്‍ അലി ആഗ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. സഞ്ജു സാംസണ് പകരം അഭിഷേക് ശര്‍മ്മ ടീമില്‍ തിരികെയെത്തി. പേസര്‍ അര്‍ഷ്ദീപ് സിംഗിന് പകരം ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും മടങ്ങിയെത്തി. മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെയാണ് ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടോസ് സമയത്ത് ഇരു ടീമുകളുടേയും നായകന്‍മാര്‍ പരസ്പരം ഹസ്തദാനം നല്‍കിയില്ല. ഏഷ്യ കപ്പില്‍ തുടങ്ങിയ പതിവ് അതുപോലെ തന്നെ തുടരാനാണ് ഇരുവരും തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മത്സര സമയം വരെ കാത്തിരിക്കൂ എന്നാണ് ഇന്ത്യന്‍ നായകന്‍ നല്‍കിയ മറുപടി.
ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ
പാകിസ്ഥാന്‍ ടീം: സയീം അയൂബ്, സഹിബ്‌സദാ ഫര്‍ഹാന്‍, സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), ബാബര്‍ അസം, മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, ഷഹാന്‍ ഷാ അഫ്രീദി, അബ്രാര്‍ അഹമ്മദ്, ഉസ്മാന്‍ താരിഖ്