'രാജ്യപുരോഗതി തടയുന്നത് കേന്ദ്ര സർക്കാരിന്റെ ശാസ്ത്രവിരുദ്ധത"
Monday 16 February 2026 2:28 AM IST
കാലടി: മാനവിക വിഭവശേഷി കൊണ്ട് ലോകരാഷ്ട്രങ്ങളുടെ മുൻനിരയിലെത്താനുള്ള ഇന്ത്യ യുടെ സാദ്ധ്യതയെ കേന്ദ്രഭരണ കൂടത്തെ നയിക്കുന്ന ശാസ്ത്ര വിരുദ്ധ സംഘം തടയുകയാണെന്ന് മുൻ എം.പിയും ജി.സി.ഡി.എ ചെയർമാനുമായ കെ. ചന്ദ്രൻപിള്ള പറഞ്ഞു. എ.കെ.പി.സി.ടി.എ 68 -ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഡോ. കെ.ആർ. സീജ അദ്ധ്യക്ഷയായി. ജി. സൻജീവ് മുഖ്യപ്രഭാഷണം നടത്തി. ഡോ.എം.ജി. സനിൽ കുമാർ, ഡി.പി. ദിപിൻ എന്നിവർ സംസാരിച്ചു. ഡോ. കെ. മധുരക്തസാക്ഷി പ്രമേയവും ഡോ. കെ.വി. വിനിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു.