അനുമോദിച്ചു
Monday 16 February 2026 1:28 AM IST
ചിറ്റൂർ: പെരുമാട്ടി പുതുശ്ശേരിയിൽ ടി.ഐ.ഇ അബാക്കസ് ക്ലാസ്സിൽ പഠിച്ച കുട്ടികളിൽ ജില്ലാ, പഞ്ചായത്ത് തല മത്സരങ്ങളിൽ മികച്ച വിജയം നേടിയ 52 പേരെ ടി.ഐ.ഇ അബാക്കസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റും മൊമെന്റോയും പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് വിതരണം ചെയ്തു. വാർഡ് മെമ്പർ ഷീജ എഴുത്താണി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചിറ്റൂർ പ്രതികരണവേദി പ്രസിഡന്റ് എ.ശെൽവൻ, എം.മജേഷ്, അജിമോൻ എന്നിവർ സംസാരിച്ചു. പ്രിയ സ്വാഗതവും ടി.വിനു നന്ദിയും പറഞ്ഞു.