എ.കെ.ടി.എ എടക്കര ഏരിയാ കൺവൻഷൻ

Monday 16 February 2026 12:15 AM IST
(എ.കെ.ടി.എ ) എടക്കര ഏരിയാ കൺവൻഷൻ

എടക്കര : ടൗണിലെ ഗതാഗത പ്രശ്നവും ട്രാഫിക് ബ്ലോക്കും രൂക്ഷമാവുന്ന സാഹചര്യത്തിൽ എടക്കര ബൈപാസ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ ) എടക്കര ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻഎ.കെ.ടി.എ ജില്ലാ സെക്രട്ടറി പി.ഡി സണ്ണി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഗോപാലൻ,​ ട്രഷറർ ഉസ്മാൻ, ജില്ലാ വൈസ് പ്രസിഡന്റ് പരമേശ്വരൻ,​ ശശിധരൻ, സോമൻ ചുങ്കത്തറ, സുജാത എടക്കര, സുമോൾ വഴിക്കടവ്, സി.പി.അഷറഫ് ,​ സുരേഷ് കുമാർ,​ മൊയ്തീൻ മൂത്തേടം പ്രസംഗിച്ചു.