ഹോമിയോ മെഡി. ക്യാമ്പും രക്തപരിശോധനയും
Monday 16 February 2026 12:12 AM IST
മടിക്കൈ: ഗ്രാമ പഞ്ചായത്ത്, സർക്കാർ മാതൃകാ ഹോമിയോ ഡിസ്പെൻസറി എരിക്കുളം 2025-26 വാർഷിക പദ്ധതി എസ്.ടി ഉന്നതി ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധന ക്യാമ്പും മൂന്ന് റോഡ് നന്തൻ കുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹി പി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർ സത്യ, പഞ്ചായത്ത് എസ്.ടി പ്രമോട്ടർ അനിത, കുമ്പഡാജെ മെഡിക്കൽ ഓഫീസർ ഡോ. കെ. ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ഇ. ബാലകൃഷ്ണൻ സ്വാഗതവും, ജി.എച്ച്.ഡി എരിക്കുളം മെഡിക്കൽ ഓഫീസർ ഡോ. സി.എച്ച് മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു. 150ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.