ജില്ല ട്രക്കിംഗ് ചാമ്പ്യൻഷിപ്പ്

Monday 16 February 2026 12:09 AM IST
ജില്ല ട്രക്കിംഗ് ചാമ്പ്യൻഷിപ്പ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന്: ജില്ല ട്രക്കിംഗ് ചാമ്പ്യൻഷിപ്പ് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ. സതീശൻ നമ്പ്യാർ അദ്ധ്യക്ഷനായി. ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പള്ളം നാരായണൻ, സ്‌പോർട്സ് കൗൺസിൽ ഒബ്സർവർ വീരമണി ചെറുവത്തൂർ, മുരളി പള്ളം, പി.പി ശ്രീധരൻ, ബാലകൃഷ്ണൻ കൊക്കാൽ, മൂസ പാലക്കുന്ന് എന്നിവർ പ്രസംഗിച്ചു. അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നിന്നാരംഭിച്ച ട്രക്കിംഗ് കോട്ടിക്കുളം വലിയ ജുമാമസ്ജിദ്, കാപ്പിൽ കോടി കടപ്പുറം, താജ് ഹോട്ടൽ, പള്ളം വഴി പാലക്കുന്നിൽ സമാപിച്ചു. 8 കിലോമീറ്റർ ദൂരം സഞ്ചരിച്ച ട്രക്കിംഗിൽ 13 പെൺകുട്ടികൾ അടക്കം 34 പേർ പങ്കെടുത്തു. ട്രക്കിംഗ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. വിജയികൾക്ക് പള്ളം നാരായണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.