ദാറുല്‍ഹുദാ ആന്ധ്രാപ്രദേശ് ക്യാമ്പസില്‍ ബാപ്പുട്ടി ഹാജി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Monday 16 February 2026 12:24 AM IST
ഫോട്ടോ :ദാറുല്‍ഹുദാ പുംഗനൂര്‍ ക്യാമ്പസിലെ ബാപ്പുട്ടി ഹാജി സ്മാരക ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനകര്‍മം പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ പ്രഥമ ഓഫ് ക്യാമ്പസായ ആന്ധ്രാപ്രദേശിലെ പുംഗനൂര്‍ ക്യാമ്പസില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയം പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. യു. ബാപ്പുട്ടി ഹാജിയുടെ സ്മരണാര്‍ത്ഥമാണ് ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അദ്ധ്യക്ഷത വഹിച്ചു. ദാറുല്‍ഹുദാ പുംഗനൂര്‍ ക്യാമ്പസ് പ്രിന്‍സിപ്പൽ ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് ആമുഖഭാഷണം നടത്തി. ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, അബ്ദുല്ലക്കുട്ടി ഹാജി മദനപ്പള്ളി, ഹാജി ശാവലി സാഹിബ് തുടങ്ങി മത-സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും മാനേജിംഗ് കമ്മിറ്റി മെമ്പര്‍മാരും ദാറുല്‍ഹുദാ വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകരും ചടങ്ങിൽ പങ്കെടുത്തു.