ശരത്‌ലാൽ - കൃപേഷ് അനുസ്മരണം നാളെ

Monday 16 February 2026 12:18 AM IST
ശരത്‌ലാൽ - കൃപേഷ്

പെരിയ: കല്ല്യോട്ടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായിരുന്ന ശരത്‌ലാൽ - കൃപേഷ് ഏഴാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിക്കും. നാളെ രാവിലെ 8.30ന് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശരത്‌ലാൽ - കൃപേഷ് ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തും. രാവിലെ 10ന് കല്ല്യോട്ട് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന. വൈകുന്നേരം 4ന് കല്യോട്ട് ടൗണിൽ ശരത്‌ലാൽ - കൃപേഷ് നഗറിൽ അനുസ്മരണ സമ്മേളനം മുതിർന്ന നേതാവും കർണാടക ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ജി. പരമേശ്വര ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ ജനീഷ് മുഖ്യാതിഥിയാകും. ചടങ്ങിൽ കോൺഗ്രസ്സിന്റെ സമുന്നത നേതാക്കളും പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അറിയിച്ചു.