എസ്.എസ്.എൽ.സി പഠന പിന്തുണ ക്ലാസ്

Monday 16 February 2026 12:42 AM IST
കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന എസ്എസ്എൽസി പഠന പിന്തുണ ക്ലാസ് 'സജ്ജം' ജില്ലാ പഞ്ചായത്ത് മെമ്പർ സീന ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന എസ്.എസ്.എൽ.സി പഠന പിന്തുണ ക്ലാസ് 'സജ്ജം' ജില്ലാ പഞ്ചായത്ത് മെമ്പർ സീന ഉദ്ഘാടനം ചെയ്തു, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗം ബിജു പൂതക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.മഞ്ജുള മുഖ്യപ്രഭാഷണം നടത്തി. നോ ഡിപ്ലസ് എന്ന ലക്ഷ്യം മുൻനിർത്തി ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും സ്കൂൾ പ്രധാനാദ്ധ്യാപകനുമായ നിയാസ് ചോല കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസെടുത്തു. എൻ. അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ ഹാജി, ഫഹദ് അബ്ദുൽ അസീസ്, റസിയ എന്നിവർ പ്രസംഗിച്ചു. ക്ലാസുകൾക്ക് ജലീഷ്,രതി,സുബിൻ,കെ. മിർഷാദ് എന്നിവർ നേതൃത്വം നൽകി. നസീമ നന്ദി പറഞ്ഞു.