സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Monday 16 February 2026 12:47 AM IST
കുറ്റ്യാടി: ഉമ്മൻചാണ്ടി ചാരിറ്റബിൽ ട്രസ്റ്റ് മലബാർ ഹോസ്പിറ്റലിന്റെയും ഡോ.ചന്ദ്രകാന്ദ് നേത്രാലയ കോഴി കോടിന്റെയും സഹകരണത്തോടെ പശുക്കടവിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പശുക്കടവ് പള്ളി വികാരി ഫാദർ ഡിജോ ജോസഫ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.ടി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡോ.ചന്ദ്രകാന്ത് പ്രഭാഷണം നടത്തി. മരുതോങ്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ പാർത്ഥൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിബി പാറക്കൽ, ബീന ആലക്കൽ, ശ്രീധരൻ കക്കട്ടിൽ, നൈനാച്ചൻ ആലപ്പാട്ട്, കെ.സി സൈനുദീൻ, ഷാന്റി കണ്ടത്തിൽ, ബേബി കോച്ചേരി, സജി കുഴിമണ്ണിൽ, മനോജ് ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.