ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്
Monday 16 February 2026 12:53 AM IST
കുന്ദമംഗലം : ജില്ലാ റഗ്ബി അസോസിയേഷൻ സംഘടിപ്പിക്കുന്ന ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് പെരുവയൽ കോണാട് ഇ അഹമ്മദ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പി. ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. ശ്രീജികുമാർ പൂനൂർ, പി. കെ സുകുമാരൻ, എ.സി അർജുൻ, പി. ഹർഷദ്, പി.മുഹമ്മദ് ആഷിഖ്, പി. മുഹമ്മദ് ഫാരിസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡന്റ് റിയാസ് അടിവാരം സ്വാഗതവും സെക്രട്ടറി കെ. വിനു നന്ദിയും പറഞ്ഞു. ആൺകുട്ടികളുടെ വിഭാഗത്തിൽ എം.എ എം.ഒ കോളേജ്, കാലിക്കറ്റ് ടയ്റ്റൻസ് ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ ഉമ്മൻചാണ്ടി സ്പോർട്സ് അക്കാഡമിയും എം.എ.എം.ഒ കോളേജും ഫൈനലിൽ പ്രവേശിച്ചു.