ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
Monday 16 February 2026 12:56 AM IST
കുറ്റ്യാടി: തദ്ദേശ തിരഞ്ഞെടുപ്പിൽ കായക്കൊടി ഗ്രാമപഞ്ചായത്തിൽ വിജയിച്ച യു.ഡി.എഫ് ജനപ്രതിനിധികൾക്ക് പഞ്ചായത്ത് യു.ഡി.എഫ് നേതൃത്വത്തിൽ സ്വീകരണം നൽകി. കായക്കൊടി ടൗണിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എം.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ആർ. സജീവൻ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി.പി കുഞ്ഞബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അതുൽ അശോക്, പി എസ് സി പരീക്ഷയിൽ ഉന്നത റാങ്ക് നേടി ട്രഷറിയിൽ ജോലി നേടിയ രാഹുൽ രാജ് സി.കെ, സംസ്ഥാന കലോത്സവത്തിൽ ഹിന്ദി കവിത രചനയിൽ എ ഗ്രേഡ് നേടിയ ഹൃദയ് ആർ മോഹൻ എന്നിവരെ അനുമോദിച്ചു.