ചെലവ് 100 രൂപയില്‍ താഴെ, കടങ്ങളുമില്ല; പണം വാരാം ഈ നാല് പദ്ധതികളിലൂടെ

Sunday 15 February 2026 9:36 PM IST

സമ്പാദ്യത്തില്‍ നിന്ന് ഭാവി മുന്നില്‍ക്കണ്ടുള്ള സേവിംഗ്‌സ് എന്നത് ഏവരുടേയും സ്വപ്‌നമാണ്. ഇതിനായി നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരുണ്ട്. നിക്ഷേപങ്ങളാണ് പലരുടേയും ആദ്യ വഴി. എന്നാല്‍ എവിടെ നിക്ഷേപിക്കുന്നു എങ്ങനെ നിക്ഷേപിക്കുന്നു എന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഓഹരികള്‍ വാങ്ങിയുള്ള നിക്ഷേപമാണെങ്കില്‍ അവിടെ റിസ്‌ക് കൂടുതലാണ്. കൃത്യമായി മാര്‍ക്കറ്റ് നിരീക്ഷിക്കാതെയും വിദഗ്ദ്ധ സഹായം തേടാതെയും ഈ മേഖലയിലേക്ക് തിരിഞ്ഞ് നഷ്ടമുണ്ടായി കൈയിലെ പണം പോയത് നിരവധി ആളുകള്‍ക്കാണ്.

ഒരു കമ്പനിയുടേയോ പൊതുമേഖല സ്ഥാപനത്തിന്റെയോ ഓഹരി വാങ്ങുമ്പോള്‍ പ്രധാനമായും ആ സ്ഥാപനത്തിന്റെ സാമ്പത്തിക നില പരിശോധിക്കേണ്ടതായിട്ടുണ്ട്. കടങ്ങളോ വലിയ വായ്പ തിരിച്ചടവോ ഇല്ലാത്ത സ്ഥാപനങ്ങളുടെ ഓഹരി വാങ്ങുന്നതാണ് എപ്പോഴും നിക്ഷേപകനെ സംബന്ധിച്ച് സുരക്ഷിതം. ഇത്തരം കമ്പനികളുടെ പ്രകടനം എപ്പോഴും മെച്ചപ്പെട്ടതായിരിക്കുമെന്നതിനാല്‍ 'ഗുഡ് റിട്ടേണ്‍സ്' ഉറപ്പുള്ള കാര്യമാണ്. ഇത്തരം കമ്പനികള്‍ സുസ്ഥിരമായ വളര്‍ച്ചയായിരിക്കും കൈവരിക്കുകയെന്നതാണ് നിക്ഷേപകനെ സംബന്ധിച്ച് മറ്റൊരു നേട്ടം.

ഒരു ഓഹരിക്ക് 100 രൂപയില്‍ താഴെ മാത്രം മൂല്യത്തില്‍ വാങ്ങാന്‍ കഴിയുന്ന ചില കമ്പനികള്‍ ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കുഞ്ഞന്‍ ഓഹരികളാണെങ്കിലും നിക്ഷേപകര്‍ക്ക് വിശ്വസിച്ച് വാങ്ങാന്‍ കഴിയും എന്നതാണ് പ്രത്യേകത. ഭാരത് കോക്കിംഗ് കോള്‍ ആണ് ഇതില്‍ പ്രധാനികള്‍. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ ഇന്ത്യയുടെ ഉപകമ്പനിയാണിത്. 2026 ജനുവരിയിലാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. നിലവില്‍ 36 രൂപയ്ക്കാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

ഫിനിയോടെക്‌സ് കെമിക്കല്‍സ് ആണ് മറ്റൊരു സ്ഥാപനം. ടെക്‌സ്‌റ്റൈല്‍സ്, കണ്‍സ്ട്രക്ഷന്‍, ജലശുദ്ധീകരണം, രാസവളം, പെയിന്റ് തുടങ്ങിയ വ്യവസായ മേഖലകളിലേക്ക് ആവശ്യമായ കെമിക്കല്‍സ് നിര്‍മിക്കുന്ന കമ്പനിയുടെ ഓഹരി വില 23 രൂപ നിരക്കിലാണ് ലഭ്യമാകുന്നത്.

ഭന്‍സാലി എഞ്ചിനീയറിംഗ്‌പോളിമേഴ്‌സ് എന്ന വാഹനം, ഗൃഹോപകരണങ്ങള്‍, ഹെല്‍ത്ത്‌കെയര്‍ മേഖലകളിലേക്ക് ആവശ്യമായ എബിഎസ് റെസിന്‍, എഇഎസ് റെസിന്‍, എഎസ്എ റെസിനും പ്ലാസ്റ്റിക്‌സ് ഉത്പന്നങ്ങളും നിര്‍മിക്കുന്ന സ്‌മോള്‍ ക്യാപ് കമ്പനിയാണ് ഇക്കൂട്ടത്തില്‍ മറ്റൊന്ന് നിലവില്‍ 84 രൂപയാണ് ഓഹരിയുടെ വില. രാജൂ എഞ്ചിനീയേഴ്‌സ്: പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാസ്റ്റിക്-എക്‌സ്ട്രൂഷന്‍ മെഷീനുകള്‍ നിര്‍മിക്കുന്ന സ്‌മോള്‍ ക്യാപ് കമ്പനിയാണിത്. ഗുജറാത്ത് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. നിലവില്‍ 64 രൂപയാണ് ഒരു ഓഹരിയുടെ വില.