എഡ്രാക് ഒന്നാം വാർഷികം

Sunday 15 February 2026 9:54 PM IST

കിഴക്കമ്പലം: ജില്ലാ റസിഡന്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ കുന്നത്തുനാട് മേഖലയുടെ ഒന്നാം വാർഷികവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പട്ടിമറ്റം പ്രിയദർശിനി ഹാളിൽ പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.പി. മൈതീൻ,​ എഡ്രാക്ക് പ്രസിഡന്റ് പി. രംഗദാസ പ്രഭു, ജില്ലാ ചൈൽഡ് വെൽഫെയർ ചെയർപേഴ്സൺ ഉല്ലാസ്, മേഖല സെക്രട്ടറി സാബു വർഗീസ്, ടി.വി. യോഹന്നാൻ, പി.എ. നൗഷാദ്, അബു ഏബ്രഹാം ജോയ്, എം.ജി. ചന്ദ്രകാന്തൻ, കെ.എം. സാബു എന്നിവർ സംസാരിച്ചു.

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എ.പി.കുഞ്ഞുമുഹമ്മദ്, മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിൾ ജോർജ്, സുജിത്ത് പോൾ, ഗ്രാമപഞ്ചായത്തംഗം റാബിയ സലിം എന്നിവരെ ആദരിച്ചു.