ശബരിമല  സ്ത്രീ പ്രവേശനം,​ ജാഗ്രതയോടെ ചുവടുമാറ്റം

Monday 16 February 2026 12:11 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ടി​വാ​തി​ൽ​ക്ക​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ,​ ​ശ​ബ​രി​മ​ല​ ​സ്ത്രീ​പ്ര​വേ​ശ​ന​ ​വി​ധി​ക്കെ​തി​രാ​യ​ ​പു​നഃ​പ​രി​ശോ​ധ​നാ​ ​ഹ​ർ​ജി​യി​ൽ​ ​അ​തീ​വ​ജാ​ഗ്ര​ത​യോ​ടെ​ ​നീ​ങ്ങാ​നാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​ദ്ധ​തി. രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ത്തി​ന്റെ​ ​സ​മ്മ​ർ​ദ്ദം​ ​കാ​ര​ണം​ ​നി​ല​പാ​ടി​ൽ​ ​പി​ന്നാ​ക്കം​ ​പോ​കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നെ​ ​മു​ന്നി​ൽ​ ​നി​റു​ത്തി​യാ​കും​ ​ക​രു​നീ​ക്കം.

ഇ​ന്ന് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​മൂ​ന്നം​ഗ​ ​ബെ​ഞ്ച് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കാ​നു​ള്ള​ ​ഒ​ൻ​പ​തം​ഗ​ ​വി​ശാ​ല​ബെ​ഞ്ചി​ന്റെ​ ​രൂ​പീ​ക​ര​ണ​വും​ ​സി​റ്റിം​ഗ് ​തു​ട​ങ്ങാ​നു​ള്ള​ ​തീ​യ​തി​യും​ ​പ്ര​ഖ്യാ​പി​ച്ചേ​ക്കും.​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കേ​ണ്ട​ത് ​ഒ​ൻ​പ​തം​ഗ​ ​ബെ​ഞ്ചാ​ണ്. സ്ത്രീ​ ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ ​നി​ല​പാ​ട് ​തി​രു​ത്തു​മെ​ന്ന് ​ പ്രതീക്ഷി​ക്കുന്നതായി​ എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​ഇ​ന്ന​ലെ​ ​പറഞ്ഞി​രുന്നു.​ ​സ്ത്രീ​ ​പ്ര​വേ​ശ​ന​ത്തെ​ ​എ​തി​ർ​ത്ത് ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ക​യും​ ​തെ​രു​വി​ൽ​ ​നാ​മ​ജ​പ​റാ​ലി​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കു​ക​യും​ ​ചെ​യ്ത​ ​എ​ൻ.​എ​സ്.​എ​സി​നെ​ ​ആ​ഗോ​ള​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​ലൂ​ടെ​ ​സ​ർ​ക്കാ​ർ​ ​സൗ​ഹൃ​ദ​വ​ല​യ​ത്തി​ലാ​ക്കി​യി​രു​ന്നു.​ ​നി​ല​പാ​ട് ​മാ​റ്റി​യി​ല്ലെ​ങ്കി​ൽ​ ​എ​ൻ.​എ​സ്.​എ​സ് ​തി​രി​യും. സ്ത്രീ​ ​പ്ര​വേ​ശ​നം​ ​പാ​ടി​ല്ലെ​ന്ന​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​പാ​ട് ​തി​രു​ത്തി​യാ​ണ് ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​സ്ത്രീ​പ്ര​വേ​ശ​ന​ ​വി​ധി​ ​നേ​ടി​യെ​ടു​ത്ത​ത്.​ ​വീ​ണ്ടും​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​ത​ന്നെ​ ​പ്ര​വേ​ശ​നം​ ​വേ​ണ്ടെ​ന്ന​ ​വാ​ദ​വു​മാ​യി​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ന്ന​ത് ​വി​മ​ർ​ശ​നം​ ​ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന​ ​ആ​ശ​ങ്ക​യു​മു​ണ്ട്.​ ​കോ​ട​തി​പോ​ലും​ ​അ​ക്കാ​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​വി​മ​ർ​ശി​ച്ചേ​ക്കാം. പ​ക്ഷേ,​ ​സ​ർ​ക്കാ​രി​ന് ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യം​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കാ​നാ​വി​ല്ല.​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ത്ത​ട്ടി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സി.​പി.​എ​മ്മി​ന്റെ​ ​മൂ​ന്ന് ​പ്ര​ധാ​ന​പ്പെ​ട്ട​ ​നേ​താ​ക്ക​ളാ​ണ് ​അ​ഴി​ക്കു​ള്ളി​ലാ​യ​ത്.​ ​മു​ൻ​ ​ഭ​ര​ണ​സ​മി​തി​യും​ ​സം​ശ​യ​ ​നി​ഴ​ലി​ലാ​ണ്. ആ​ഗോ​ള​ ​അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്റെ​ ​ന​ട​ത്തി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​വാ​ദ​ങ്ങ​ളി​ലും​ ​ചോ​ദ്യ​ശ​ര​ങ്ങ​ൾ​ ​നേ​രി​ടു​ക​യാ​ണ്.​ ​ഇ​നി​യും​ ​വി​ശ്വാ​സി​ക​ളു​ടെ​ ​അ​പ്രീ​തി​ ​വ​രു​ത്തി​വ​യ്ക്കു​ന്ന​ ​ന​ട​പ​ടി​ ​പാ​ടി​ല്ലെ​ന്ന​ ​ചി​ന്ത​ ​സ​ർ​ക്കാ​രി​ലും​ ​പാ​ർ​ട്ടി​യി​ലും​ ​ശ​ക്ത​മാ​ണ്.

തിരഞ്ഞെടുപ്പിന് മുമ്പ് നിലപാട്

വേണ്ടിവരില്ലെന്ന് പ്രതീക്ഷ

1. ഇന്ന് ഹർജി പരിഗണിക്കുമ്പോൾ, സ്ത്രീ പ്രവേശനം അനുവദിക്കാൻ വാദിച്ച അഭിഭാഷകൻ ജയദീപ് ഗുപ്ത തന്നെ സർക്കാരിന് വേണ്ടി ഹാജരാകും.

2. ഒൻപതംഗ ബെഞ്ചിന്റെ ആദ്യസിറ്റിംഗിൽ വാദംകേൾക്കൽ തീയതി പ്രഖ്യാപനം നടത്തുമ്പോൾ നീട്ടി ചോദിക്കാം. നിലപാടിൽ സാവകാശം തേടാം. അതോടെ തിരഞ്ഞെടുപ്പ് കടന്നുകിട്ടുമെന്നാണ് പ്രതീക്ഷ.

3. അഥവാ ബെഞ്ച് വാദത്തിലേക്ക് കടന്നാൽ, വിശ്വാസികളുടെ വികാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിനെ കൊണ്ടു പറയിപ്പിക്കാം.

സ്ത്രീപ്രവേശന വിഷയത്തിൽ ഒരുനിമിഷം കൊണ്ട് എടുക്കാവുന്നതല്ല സർക്കാർ നിലപാട്. പുനഃപരിശോധനാ ബെഞ്ച് വന്നശേഷം നിലപാട് അറിയിക്കും.

-പി.രാജീവ്,

നിയമമന്ത്രി

സർക്കാർ കോടതിയിൽ പറയുന്ന കാര്യം എനിക്ക് പറയാനാവില്ല. കോടതി പറയുന്ന നിലപാടാണ് ഞങ്ങൾക്കും.

എം.വി.ഗോവിന്ദൻ,

സി.പി.എം സംസ്ഥാന സെക്രട്ടറി

മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ സർക്കാർ പുതിയ തീരുമാനമെടുത്താൽ സ്വാഗതം ചെയ്യും.

-വി.ഡി.സതീശൻ,

പ്രതിപക്ഷ നേതാവ്

നിലപാട് തിരുത്താതെ സർക്കാരിന് മുന്നോട്ടു പോകാനാവില്ല.

കെ.സി.വേണുഗോപാൽ,

എ.ഐ.സി.സി ജന. സെക്രട്ടറി