പൂരം കലക്കൽ : റിപ്പോർട്ട് പുറത്തുവിടണമെന്ന് ബി.ജെ.പി

Monday 16 February 2026 12:40 AM IST

തൃശൂർ: തൃശൂർ പൂരം കലക്കൽ കേസിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർത്തുള്ള റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കിൽ അത് പുറത്ത് വിടാനുള്ള ധാർമ്മിക ഉത്തരവാദിത്വം സർക്കാരിനും അന്വേഷണ കമ്മിഷനും ഉണ്ടെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ബി.ഗോപാലകൃഷ്ണൻ. വാദിയെ പ്രതിയാക്കുന്ന നിലപാട് അംഗീകരിക്കില്ല. ദേവസ്വത്തിനെതിരെയുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. പൂരം അലങ്കോലമാക്കിയതിന് പിന്നിൽ മന്ത്രി കെ.രാജനും വി.എസ്.സുനിൽകുമാറുമാണെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.