സ്വാഗതസംഘം ഓഫീസ്
Monday 16 February 2026 12:47 AM IST
കോന്നി: പുതുയുഗ യാത്രയുടെ സ്വാഗതസംഘം ഓഫീസ് കോന്നിയിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എബ്രഹാം വാഴയിൽ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി കറ്റാനം ഷാജി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, മാത്യു കുളത്തുങ്കൽ, റോബിൻ പീറ്റർ, ദീനാമ്മ റോയ്, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവേൽ കിഴക്കുപുറം, പ്രവീൺ പ്ലാവിളയിൽ, എസ്.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.