യുവതി പ്രവേശനം: എതിർപ്പ് അറിയിക്കണമെന്ന് സതീശൻ

Monday 16 February 2026 12:00 AM IST

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുമ്പോൾ, സർക്കാർ നിലപാടിൽ മാറ്റമുണ്ടെങ്കിൽ കോടതി വിധി നടപ്പാക്കുന്നതിൽ എതിർപ്പുണ്ടെന്ന സത്യവാങ്മൂലം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

യുവതിപ്രവേശനത്തിന് അനുകൂല നിലപാടാണ് ഒന്നാം പിണറായി സർക്കാർ സ്വീകരിച്ചത്. പ്രതിഷേധം ഉയർന്നപ്പോൾ പിൻവലിഞ്ഞു. യുവതിപ്രവേശനത്തിന് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം മാറ്റി പുതിയത് നൽകാൻ തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

തെറ്റുപറ്റിയെന്ന് അന്നത്തെ ദേവസ്വം മന്ത്രി പറഞ്ഞതാണ്. അങ്ങനെയെങ്കിൽ സത്യവാങ്മൂലം പിൻവലിക്കണം. പിൻവലിക്കാൻ തയാറായില്ലെങ്കിൽ യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ പുതിയത് സമർപ്പിക്കും.

അയ്യപ്പന്റെ പേരിലാണ് കളവും കൊള്ളയും അതിക്രമങ്ങളും നടന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും തട്ടിപ്പും വെട്ടിപ്പും നടത്തി കോടികൾ സി.പി.എം അടിച്ചുമാറ്റി. സർക്കാരിന് പങ്കില്ലെങ്കിൽ കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ പടം വച്ചുള്ള ഹോർഡിംഗ്‌ സ്ഥാപിച്ചതെന്തിനാണ്? ശബരിമല വിടാതെ ഈ സർക്കാരിനെ പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശ​ബ​രി​മ​ല​ ​യു​വ​തി പ്ര​വേ​ശ​നം​:​ ​സ​ർ​ക്കാർ നി​ല​പാ​ട് ​തേ​ടി​ ​ചെ​ന്നി​ത്തല

കൊ​ച്ചി​:​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​ശ​ബ​രി​മ​ല​ ​യു​വ​തീ​ ​പ്ര​വേ​ശ​ന​ത്തി​നെ​തി​രെ​ ​ന​ൽ​കി​യ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​തി​രു​ത്തി​ ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​ ​നി​ല​പാ​ടി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​ന്നു​ണ്ടോ​യെ​ന്ന് ​സ​ർ​ക്കാ​രും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ആ​വ​ശ്യ​പ്പെ​ട്ടു. ആ​ചാ​ര​ങ്ങ​ൾ​ ​മാ​നി​ച്ചും​ ​ശ​ബ​രി​മ​ല​യു​ടെ​ ​പ്ര​ത്യേ​ക​ത​ ​പ​രി​ഗ​ണി​ച്ചും​ ​വി​ശ്വാ​സ​ങ്ങ​ള​നു​സ​രി​ച്ചും​ ​യു​വ​തി​ക​ളെ​ ​ക​യ​റ്റാ​ൻ​ ​പാ​ടി​ല്ലെ​ന്നാ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​യു.​ഡി.​എ​ഫി​ന്റെ​യും​ ​നി​ല​പാ​ടെ​ന്ന് ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു. യു​വ​തീ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ച്ച​ ​ശേ​ഷം​ ​ജ​ന​ങ്ങ​ളോ​ട് ​വീ​ടു​ക​ളി​ൽ​പ്പോ​യി​ ​മാ​പ്പു​ ​പ​റ​ഞ്ഞ​വ​രാ​ണ് ​സി.​പി.​എം.​ ​യു​വ​തി​ക​ളെ​ ​ക​യ​റ്റാ​മെ​ന്ന​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി​യ​ത് ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രാ​ണ്.​ ​അ​വ​രു​ടെ​ ​ഇ​പ്പോ​ഴ​ത്തെ​ ​നി​ല​പാ​ട​റി​യാ​ൻ​ ​താ​ല്പ​ര്യ​മു​ണ്ട്. ഡി.​വൈ.​എ​ഫ്‌.​ഐ​ക്കാ​രു​ടെ​ ​മ​ർ​ദ്ദ​ന​മേ​റ്റ​ ​പൊ​ലീ​സു​കാ​ര​നെ​തി​രെ​ ​ജാ​മ്യ​മി​ല്ലാ​ക്കേ​സ് ​ചു​മ​ത്തു​ക​യും​ ​മ​ർ​ദ്ദി​ച്ച​വ​ർ​ക്കെ​തി​രെ​ ​നി​സാ​ര​ ​കു​റ്റം​ ​ചു​മ​ത്തു​ക​യും​ ​ചെ​യ്ത​ത് ​പ്ര​തി​ഷേ​ധ​ക​ര​മാ​ണ്.​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ന​ട​ന്ന​ത് ​വ​ലി​യ​ ​കൊ​ള്ള​യാ​ണ്.​ ​അ​ഴി​മ​തി​ക്കും​ ​കൊ​ള്ള​യ്‌​ക്കും​ ​സ​ർ​ക്കാ​ർ​ ​കൂ​ട്ടു​ ​നി​ന്നു.​ ​അ​തി​നാ​ലാ​ണ് ​ദേ​വ​സ്വം​ ​മ​ന്ത്രി​ക്ക് ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ​റ​യു​ന്ന​ത്.​ ​അ​ഴി​മ​തി​യും​ ​കൊ​ള്ള​യും​ ​ന​ട​ത്തി​യ​വ​രു​ടെ​ ​പേ​രി​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​കു​മോ​യെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​ചോ​ദി​ച്ചു.

യു​വ​തി​ ​പ്ര​വേ​ശ​ന​ത്തിൽ സ​മ​വാ​യം​ ​ഉ​ണ്ടാ​ക്ക​ണം: എ.​വി​ജ​യ​രാ​ഘ​വൻ

തൃ​ശൂ​ർ​:​ ​ശ​ബ​രി​മ​ല​ ​യു​വ​തി​ ​പ്ര​വേ​ശ​ന​ത്തി​ൽ​ ​സ​മ​വാ​യ​മ​ ു​ണ്ടാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ​സി.​പി.​എം​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​എ.​വി​ജ​യ​രാ​ഘ​വ​ൻ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു. വി​ശ്വാ​സി​ക​ളു​ടെ​ ​താ​ത്പ​ര്യ​വും​ ​നി​യ​മ​പ​ര​മാ​യ​ ​താ​ത്പ​ര്യ​വും​ ​ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.​ ​യു​വ​തി​ ​പ്ര​വേ​ശ​ന​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.​ ​ആ​ഗോ​ള​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ ​ഓ​ഡി​റ്റി​ന്റെ​ ​മൂ​ല​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​ഭാ​ഗം​ ​എ​ടു​ത്ത് ​വാ​ർ​ത്ത​യാ​ക്കു​ക​യാ​ണ്.​ ​അ​തി​ന്റെ​ ​വി​ശ​ദീ​ക​ര​ണം​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​കൊ​ടു​ത്തി​ട്ടു​ണ്ട്.​ ​സാം​സ്‌​കാ​രി​ക​ ​നാ​യ​ക​ർ​ ​പ​റ​യു​ന്ന​ത് ​എ​ല്ലാ​ ​കാ​ര്യ​ത്തി​ലും​ ​അ​വ​സാ​ന​വാ​ക്ക​ല്ല.​ ​അ​വ​ർ​ ​ഭി​ന്നാ​ഭി​പ്രാ​യം​ ​പ​റ​യു​ന്ന​വ​രാ​ണ്.​ ​അ​ഭി​പ്രാ​യ​ത്തി​ൽ​ ​ആ​വ​ശ്യ​മു​ള്ള​ത് ​മാ​ത്രം​ ​അം​ഗീ​ക​രി​ക്കും.​ ​നി​രാ​ക​രി​ക്കേ​ണ്ട​ത് ​നി​രാ​ക​രി​ക്കും.​ ​പ്രേം​കു​മാ​ർ​ ​എ​ല്ലാ​ക്കാ​ല​ത്തും​ ​പു​രോ​ഗ​മ​ന​ ​പ​ക്ഷ​ത്ത് ​നി​ന്നി​ട്ടു​ള്ള​ ​ആ​ളാ​ണ്.​ ​പൂ​രം​ ​ക​ല​ക്ക​ൽ​ ​വി​വാ​ദ​ത്തി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​ഉ​ള്ള​ട​ക്ക​ത്തെ​ക്കു​റി​ച്ച് ​അ​റി​യി​ല്ല.​ ​പൂ​ര​ത്തെ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​യു​മോ​യെ​ന്ന​ ​ശ്ര​മം​ ​ഹി​ന്ദു​ത്വ​ ​ശ​ക്തി​ക​ൾ​ ​ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ​എ.​വി​ജ​യ​രാ​ഘ​വ​ൻ​ ​പ​റ​ഞ്ഞു.