സർക്കാർ നിലപാട് കോടതിയിൽ പറയും: എം.വി.ഗോവിന്ദൻ

Monday 16 February 2026 12:00 AM IST

പാ​ല​ക്കാ​ട്:​ ​ശ​ബ​രി​മ​ല​ ​യു​വ​തി​ ​പ്ര​വേ​ശ​ന​ത്തി​ൽ​ ​വി​ശ്വാ​സി​ക​ളു​ടെ​ ​താ​ല്പ​ര്യ​വും​ ​ജ​നാ​ധി​പ​ത്യ​വും​ ​സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ.​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​കോ​ട​തി​യി​ൽ​ ​പ​റ​യു​മെ​ന്നും​ ​അ​തി​നെ​പ​റ്റി​ ​വേ​വ​ലാ​തി​പെ​ടേ​ണ്ട​ ​കാ​ര്യ​മി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ​ ​അ​ന്ത​സ് ​ഉ​യ​ർ​ത്തി​പി​ടി​ക്കും.​ ​സ​ർ​ക്കാ​ർ​ ​കോ​ട​തി​യി​ൽ​ ​പ​റ​യു​ന്ന​ ​കാ​ര്യം​ ​ത​നി​ക്ക് ​പ​റ​യാ​നാ​വി​ല്ല.​ ​കോ​ട​തി​ ​പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ​യു​വ​തി​ക​ളെ​ ​ക​യ​റ്റി​യ​ത്.​ ​പാ​ർ​ട്ടി​ ​നി​ല​പാ​ട് ​പ​റ​യേ​ണ്ട​പ്പോ​ൾ​ ​പ​റ​യും.​ ​വി​ശ്വാ​സി​ക​ളു​ടെ​ ​താ​ൽ​പ​ര്യ​ങ്ങ​ളും​ ​നി​യ​മ​വും​ ​ന​ട​പ്പി​ലാ​ക്കു​മെ​ന്നും​ ​ഗോ​വി​ന്ദ​ൻ ​പ​റ​ഞ്ഞു.

സ​തീ​ശ​ന് ​എ​ന്തി​നാ​ണ് തി​ടു​ക്കം​?​ ​ ​മ​ന്ത്രി​ ​രാ​ജീ​വ് കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​യി​ലെ​ ​സ്ത്രീ​പ്ര​വേ​ശ​നം​ ​സം​ബ​ന്ധി​ച്ച് ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ന് ​എ​ന്തി​നാ​ണ് ​അ​സാ​ധാ​ര​ണ​മാ​യ​ ​തി​ടു​ക്ക​മെ​ന്ന് ​നി​യ​മ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​ചോ​ദി​ച്ചു.​ ​കേ​സ് ​സു​പ്രീം​ ​കോ​ട​തി​ ​പ​രി​ഗ​ണി​ക്ക​ട്ടെ.​ ​വി​​​ധി​​​ ​പു​നഃ​പ​രി​​​ശോ​ധി​​​ക്കു​ക​യാ​ണ്.​ ​അ​തി​​​ന് ​പ​രി​​​മി​​​തി​​​ക​ളു​ണ്ട്.​ ​പു​തി​​​യ​ ​വാ​ദ​ങ്ങ​ൾ​ ​കേ​ൾ​ക്കു​മോ​ ​എ​ന്ന് ​നോ​ക്കാം.

നി​ല​പാ​ട് ​തി​രു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷ​:​ ​ എ​ൻ.​എ​സ്.​എ​സ് കോ​ട്ട​യം​:​ ​ശ​ബ​രി​മ​ല​ ​യു​വ​തീ​ ​പ്ര​വേ​ശ​ന​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​നി​ല​പാ​ട് ​തി​രു​ത്തു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്ന് ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഒ​ന്നും​ ​ചെ​യ്തി​ല്ല.​ 2019​ ​ൽ​ ​സ​ർ​ക്കാ​ർ​ ​ശ​രി​യാ​യി​ ​സ​ത്യ​വാ​ങ്മൂ​ലം​ ​സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​വ​ലി​യ​ ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ​പോ​കി​ല്ലാ​യി​രു​ന്നു. യു​വ​തീ​ ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​ക​ൾ​ ​കോ​ട​തി​ ​പ​രി​ഗ​ണി​ക്കു​മ്പോ​ൾ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​എ​ന്ത് ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കു​മെ​ന്ന് ​ത​നി​ക്ക് ​അ​റി​യി​ല്ല.​ ​വി​ഷ​യ​ത്തി​ൽ​ ​ശ​ക്ത​മാ​യി​ ​കേ​സി​ന് ​പോ​യ​ ​ഒ​രേ​യൊ​രു​ ​സം​ഘ​ട​ന​ ​എ​ൻ.​എ​സ്.​എ​സാ​ണ്.​ ​അ​തേ​ ​ഉ​ശി​രോ​ടെ​ ​മു​ന്നോ​ട്ടു​പോ​കും.​ ​ആ​ഗോ​ള​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​ൽ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​അ​നാ​വ​ശ്യ​മാ​യി​ ​പ​ണം​ ​ചെ​ല​വാ​ക്കി​യെ​ന്ന് ​തെ​ളി​ഞ്ഞി​ട്ടി​ല്ല.​ ​ശ​ബ​രി​മ​ല​യി​ലെ​ ​വി​ഷ​യ​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​ബാ​ധി​ക്കു​മോ​ ​എ​ന്ന് ​ഇ​പ്പോ​ൾ​ ​പ​റ​യാ​നാ​കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​ ​ കേ​സ​ട​ക്കം പ​രി​ഗ​ണി​ക്കു​ന്ന​ത് 67​ ​ഹ​ർ​ജി​കൾ ന്യൂഡൽ​ഹി​:​ ​ശ​ബ​രി​മ​ല​ ​യു​വ​തീ​പ്ര​വേ​ശ​നം​ ​അ​ട​ക്കം​ ​വി​ഷ​യ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പു​നഃ​പ​രി​ശോ​ധ​നാ​ഹ​ർ​ജി​ക​ൾ​ ​ഇ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​സൂ​ര്യ​കാ​ന്ത്,​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​ജോ​യ്‌​മ​ല്യ​ ​ബാ​ഗ്ചി,​ ​വി​പു​ൽ​ ​എം.​ ​പ​ഞ്ചോ​ലി​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​പ​രി​ഗ​ണി​ക്കും. ലിം​ഗ​നീ​തി,​​​ ​സ്‌​ത്രീ​ക​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ,​​​ ​മ​ത​സ്വാ​ത​ന്ത്ര്യം​ ​എ​ന്നി​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ 67​ ​ഹ​ർ​ജി​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ലാ​ണ്ശ​ബ​രി​മ​ല​ ​കേ​സും​ ​വ​രു​ന്ന​ത്. ദാ​വൂ​ദി​ ​ബോ​റ​ ​സ​മു​ദാ​യ​ത്തി​ലെ​ ​ചേ​ലാ​ക​‌​ർ​മ്മ​വും​ ​മു​സ്ലീം​ ​പ​ള്ളി​ക​ളി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള​ ​വി​ല​ക്കും​ ​ചോ​ദ്യം​ ​ചെ​യ്‌​ത​ ​ഹ​ർ​ജി​ക​ളും​ ​സ​മു​ദാ​യ​ത്തി​ന് ​പു​റ​ത്തു​നി​ന്ന് ​വി​വാ​ഹം​ ​ചെ​യ്‌​ത​ ​പാ​ഴ്സി​ ​വ​നി​ത​യ്‌​ക്ക് ​ക്ഷേ​ത്ര​ ​പ്ര​വേ​ശ​നം​ ​വി​ല​ക്കി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​ക​ളും​ ​ഇ​തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.