സ്കൂൾ വാർഷികം
Monday 16 February 2026 12:31 AM IST
തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്കൂൾ വാർഷികവും വിരമിക്കുന്ന പ്രധാന അദ്ധ്യാപിക ബിന്ദു കൃഷ്ണ, അദ്ധ്യാപിക ശ്രീരേഖ, ഓഫീസ് ജീവനക്കാരി ജസീന ബീവി എന്നിവരുടെ യാത്രഅയപ്പ് സമ്മേളനവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് പി.വർഗീസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിൻസൺ തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.