ഭിക്ഷാടകർ മഹാത്മയിൽ

Monday 16 February 2026 12:32 AM IST

അടൂർ: ശബരിമല സന്നിധാനം, പമ്പ പ്രദേശങ്ങളിൽ ഭിക്ഷാടനം നടത്തിയ വയനാട് സ്വദേശി ഹംസ (74), തേനി സ്വദേശി പാപ്പുതായ് (86) വിരുദുനഗർ സ്വദേശികളായ ഗോമതി (75), രാമർ (70) എന്നിവരെ പമ്പ പൊലീസ് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ ഷംല ബീഗത്തിന്റെ നിർദ്ദേശപ്രകാരം ഭിക്ഷാടക പുനരധിവാസ കേന്ദ്രമായ പള്ളിക്കൽ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചു. വൃദ്ധരായ ഇവരുടെ ബന്ധുക്കളെ കണ്ടെത്തി മടക്കി അയക്കുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.