കെ.എസ്.എസ്.പി.യു ബ്ലോക്ക് വാർഷികം

Monday 16 February 2026 12:38 AM IST

ചെങ്ങന്നൂർ: പെൻഷണേഴ്സ് യൂണിയൻ ചെങ്ങന്നൂർ ടൗൺ ബ്ലോക്ക് വാർഷികം സംസ്ഥാന രക്ഷാധികാരി എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് ടി.ജെ.മാത്യു അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ എം.മുഹമ്മദ് യൂനുസ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.എൻ.സുശീലൻ, ടി.കെ.സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന രക്ഷാധികാരി എൻ.സദാശിവൻ നായർ, ചെങ്ങന്നൂർ മുനിസിപ്പൽ കൗൺസിലർ പി.വിജയകുമാരി, മുൻ ഭാരവാഹികളായ എം.കെ.നാണപ്പൻ, പി.ഐ.വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായി ടി.ജെ.മാത്യു (പ്രസിഡന്റ്), കെ.കെ. പ്രസാദ് (സെക്രട്ടറി), എം.എസ്. ശിവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.