കൊട്ടക അവാർഡ് വിതരണം

Monday 16 February 2026 12:43 AM IST

പത്തനംതിട്ട:സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 13ാം വാർഷികത്തോടനുബന്ധിച്ചുള്ള കൊട്ടക അവാർഡ് വിതരണം 22ന് ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട വൈ.എം.സി.എയിൽ നടക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡുകൾ വിതരണം ചെയ്യും. സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം.പി.ചാക്കോ അദ്ധ്യക്ഷനാകും. അഭിമന്യു ഷമ്മി തിലകൻ, ജയകുറുപ്പ്, ബോബൻ ഗോവിന്ദൻ, ട്വിങ്കിൾ ജോബി, ഖദീജ നാദിർഷ, രാജേഷ് കുറുമാലി, ഡിനി ഡാനിയേൽ, കെ.ആർ.പ്രഹ്‌ളാദൻ, ഡോ. മനോജ്.എം.കുമാർ, പി.അരുൺ കൃഷ്ണൻ, പരേതനായ സി.ജെ.സാജൻ എന്നിവർക്കാണ് അവാർഡുകൾ നൽകുന്നതെന്ന് കൂട്ടായ്മ ജനറൽ കൺവീനർ പി.സക്കീർശാന്തി അറിയിച്ചു.