അന്താരാഷ്ട്ര കോൺഫറൻസ്

Monday 16 February 2026 12:44 AM IST

ചെങ്ങന്നൂർ: കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്യും ശ്രീ അയ്യപ്പാ കോളേജ് ഇരമല്ലിക്കരയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി. കൃഷി, ആരോഗ്യം, ജൈവ വൈവിധ്യം എന്നീ മേഖലകളിൽ കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന സ്വാധീനമാണ് കോൺഫറൻസിന്റെ മുഖ്യ പ്രമേയം. ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പറും കേരള കാർഷിക സർവകലാശാല പ്രൊഫസറുമായ ഡോ. എ. വി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.സി.പ്രകാശ് അദ്ധ്യക്ഷനായി. ഡോ. ബി.നിത, ഡോ. ജി.ഗംഗ, ഡോ. ശ്രീലക്ഷ്മി.സി.വാര്യർ തുടങ്ങിയവർ സംസാരിച്ചു.