ഓച്ചിറയിൽ റോഡ് ഉദ്ഘാടനം

Monday 16 February 2026 12:04 AM IST
സി ആർ മഹേഷ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും ഓച്ചിറ ഗ്രാമപഞ്ചായത്തിന്റെ 13 ലക്ഷം രൂപയും സംയുക്തമായി വിനിയോഗിച്ച് പുനരുദ്ധാരണം ചെയ്ത ഓച്ചിറ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ആലക്കോട്ടുമുക്ക് ഇരിക്കൽ പാലം റോഡിന്റെ സമർപ്പണം സി ആർ മഹേഷ് എം എൽ എ നിർവഹിക്കുന്നു.

ഓച്ചിറ: സി.ആർ. മഹേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും ഓച്ചിറ ഗ്രാമപഞ്ചായത്തിന്റെ 13 ലക്ഷം രൂപയും സംയുക്തമായി വിനിയോഗിച്ച് പുനരുദ്ധാരണം ചെയ്ത ഓച്ചിറ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ആലക്കോട്ടുമുക്ക് ഇരിക്കൽ പാലം റോഡിന്റെ സമർപ്പണം നടത്തി. സി​.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുബീന നാസിം,ലീന പ്രവീൺ, സന്തോഷ് തണൽ, മിനി പൊന്നൻ, അഖിൽ ശശികുമാർ എന്നിവർ സംസാരിച്ചു. മുൻ ഗ്രാമപഞ്ചായത്തംഗം ഇന്ദുലേഖയെ ചടങ്ങിൽ ആദരിച്ചു