ഐ.ഐ.ഐ.സിയിൽ കൗശൽ വികാസ് യോജന
കൊല്ലം: സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയിലൂടെ ബിം മാനേജർ കൺസ്ട്രക്ഷൻ, സോളാർ പി.വി ഇൻസ്റ്റാളർ ഇലക്ട്രിക്കൽ എന്നീ പരിശീലനങ്ങൾ ഉൾപ്പെടുത്തി വിജ്ഞാപനമായി. തിരഞ്ഞടുക്കപ്പെടുന്ന 60 പേർക്ക് ബിം മാനേജർ- കൺസ്ട്രക്ഷൻ (30 സീറ്റ്), സോളാർ പി.വി ഇൻസ്റ്റാളർ ഇലക്ട്രിക്കൽ (30 സീറ്റ്) എന്നീ പരിശീലനങ്ങളിൽ സൗജന്യമായി തൊഴിൽ നൈപുണ്യം നേടാം. ബിടെക് സിവിൽ എൻജിനീയറിംഗ് പാസായി മേഖലയിൽ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കോ എം ടെക് ബിരുദദാരികൾക്കോ ബിം മാനേജർ -കൺസ്ട്രക്ഷൻ പരിശീലനത്തിൽ അപേക്ഷിക്കാം. പ്ലസ് ടു സയൻസ് അല്ലെങ്കിൽ ഐ ടി ഐ ഇലക്ട്രിക്കൽ ആണ് സോളാർ പി വി ഇൻസ്റ്റാളർ ഇലക്ട്രിക്കൽ യോഗ്യത. ഫോൺ: 8078980000. വെബ്സൈറ്റ്: www.iiic.ac.in