കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം
Monday 16 February 2026 12:07 AM IST
കൊല്ലം :കേന്ദ്ര സർക്കാരിന്റെ വികലവും വിവേകശൂന്യവുമായ നയങ്ങൾ കേരളത്തിന്റെ സമ്പദ്ഘടനയിൽ ആഘാതം ഏൽപ്പിച്ചിരിക്കുന്നുവെന്നും കേരളത്തോടുള്ള കടുത്ത അവഗണന അവസാനിപ്പിക്കണമെന്നും കേരള എൻ.ജി.ഒ യൂണിയൻ 63ാം ടൗൺ ഏരിയ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി പി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്.ഷാമിന അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ജി. സജി കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൽ. അനിലകുമാരി, വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: എച്ച്. അമൽ ചന്ദ്രൻ (പ്രസിഡന്റ്), എം. സുഭാഷ്, എസ്. സജിത് (വൈസ് പ്രസിഡന്റുമാർ), ജി. സജികുമാർ (സെക്രട്ടറി), ആർ. ബൈജു, ആർ. രാധികാ റാണി (ജോയിന്റ് സെക്രട്ടറിമാർ), എസ്. സുജിത് കുമാർ (ട്രഷറർ).