കൊല്ലം,ബേപ്പൂർ തുറമുഖങ്ങൾ വികസിപ്പിക്കും

Monday 16 February 2026 12:19 AM IST

കൊല്ലം: കേരള മാരിടൈം ബോർഡിനു കീഴിലുള്ള കൊല്ലം, ബേപ്പൂർ തുറമുഖങ്ങൾ പി.പി.പി മാതൃകയിൽ വികസിപ്പിക്കുന്നതിന് കേരള മാരിടൈം ബോർഡിന് സർക്കാർ അനുമതി നൽകി. വിഴിഞ്ഞം, അഴീക്കൽ തുറമുഖങ്ങളെ ഒഴിവാക്കി കൊല്ലം, ബേപ്പൂർ തുറമുഖങ്ങൾക്ക് ഫീസിബിലിറ്റി സ്റ്റഡി നടത്തും. കൊല്ലം, ബേപ്പൂർ തുറമുഖങ്ങൾ സംബന്ധിച്ച് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി ഓരോ തുറമുഖത്തിനും പറ്റിയ മാതൃക ഉണ്ടാക്കും.