സ്ത്രീകളെ കാറിടിച്ച് തെറിപ്പിച്ചു, ഒരാൾക്ക് ദാരുണാന്ത്യം
Monday 16 February 2026 1:23 AM IST
അപകടം ഇളമണ്ണൂരിൽ
കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി
ഇളമണ്ണൂർ: ഉത്സവം കാണാൻ റോഡരികിലൂടെ നടന്നുപോയ സ്ത്രീകളെ കാറിടിച്ച് തെറിപ്പിച്ചു. ഒരു സ്ത്രീക്ക് ദാരുണാന്ത്യം.
മറ്റൊരാൾക്ക് പരിക്കേറ്റു. ഇളമണ്ണൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയ ഇളമണ്ണൂർ സ്വദേശിനി ഉഷയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശാന്തയ്ക്കാണ് പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ വൈകിട്ട് ആറോടെ ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉഷയുടെ ജീവൻ രക്ഷിക്കാനായില്ല. അടൂരിലെ ആര്യാസ് ഹോട്ടലിലെ ജീവനക്കാരിയായിരുന്നു ഉഷ.