നാലടിച്ച് റയൽ ഒന്നാമത്
Monday 16 February 2026 7:38 AM IST
മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ റയൽ സോസിഡാസിനെ ഒന്നിനെതിരെ 4 ഗോളുകൾക്ക് കീഴടക്കി റയൽ മാഡ്രിഡ് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി. വിനീഷ്യസ് ജൂനിയർ രണ്ട് പെനാൽറ്റികൾ ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ഗോൺസാലോ ഗാർഡിയയും ഫ്രെഡറിക്കോ വാൽ വെർദയും ഓരോ തവണ ലക്ഷ്യം കണ്ടു. ഒയാർ സബാൽ പെനാൽറ്റിയിലൂടെ സോസിഡാഡിനായി ഒരു ഗോൾ മടക്കി. 24 മത്സരങ്ങളിൽ നിന്ന് റയലിന് 60 പോയിൻ്റായി. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് 68 പോയിൻ്റാണുള്ളത്. റയലിനെക്കാൾ ഒരു മത്സരം കുറച്ചാണ് ബാഴ്സ കളിച്ചിട്ടുള്ളൂ. സോസിഡാഡ് എട്ടാമതാണ്.