അജയ് മധുവിന് ഫോട്ടോഗ്രഫി അവാർഡ്

Monday 16 February 2026 7:46 AM IST

തിരുവനന്തപുരം : സംസ്ഥാന അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം കേരള കൗമുദി ഫോട്ടോഗ്രാഫർ അജയ് മധുവിന്. 5000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കാസർകോഡ് ചാമ്പ്യന്മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​യൂ​ത്ത് ​അ​ണ്ട​ർ​ 20​ ​ജില്ലാ ഫു​ട്ബാ​ൾ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​കാ​സ​ർ​കോഡി​ന് ​കി​രീ​ടം.​ ​ഇ​ന്ന​ലെ​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ ​മ​ത്സ​ര​ത്തി​ൽആ​ല​പ്പു​ഴ​യെ​ 1-0ത്തി​നാ​ണ് ​കാ​സ​ർ​കോഡ് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​ ​ ​മു​ഹ​മ്മ​ദ് ​നി​ഹാ​ദ് ​അ​ലി​യാ​ണ് ​വി​ജ​യ​ഗോ​ൾ​ ​നേ​ടി​യ​ത്. ഏ​ഴാം​ ​മി​നി​ട്ടി​ൽ​ ​ആ​ല​പ്പു​ഴ​യു​ടെ​ ​കോ​ട്ട​ ​പി​ള​ർ​ത്തി​ ​നി​ഹാ​ദി​ന്റെ​ ​ലോ​ങ് ​റേ​ഞ്ച് ​വ​ല​കു​ലു​ക്കി.​.​മു​ൻ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ര​ണ്ട് ​മ​ഞ്ഞ​കാ​ർ​ഡു​ക​ൾ​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ആ​ല​പ്പു​ഴ​യു​ടെ​ ​ഗോ​ൾ​വേ​ട്ട​ക്കാ​ര​ൻ​ ​അ​തീ​ന്ദ്ര​ന് ​മ​ത്സ​ര​ത്തി​ൽ​ ​ഇ​റ​ങ്ങാ​ൻ​ ​ക​ഴി​യാ​ത്ത​ത് ​ആ​ല​പ്പു​ഴ​യു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ന്റെ​ ​മു​ന​യൊ​ടി​ച്ചു.ലൂ​സേ​ഴ്സ് ​ഫൈ​ന​ലി​ൽ​ ​കോ​ട്ട​യ​ത്തെ​ ​2-1ന് ് ​മ​ല​പ്പു​റം​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​ .​ ​വി​ജ​യി​ക​ൾ​ക്ക് ​​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​ട്രോ​ഫി​യും​ ​ക്യാ​ഷ് ​അ​വാ​ർ​ഡും​ ​സ​മ്മാ​നി​ച്ചു.