ട്വന്റി-20 ലോകകപ്പ്: പാകിസ്ഥാൻ ഇന്ത്യയോട് തോറ്റതിൽ ആരാധകൻ അരിശം തീർത്തത് ടിവിയോട്

Monday 16 February 2026 11:40 AM IST

കൊളംബോ: ആവേശം വാനോളമുയർന്ന 2026 ട്വന്റി-20 ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തിൽ പാകിസ്ഥാനെതിരെ വൻ വിജയമാണ് ഇന്ത്യ നേടിയത്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 61 റൺസിന്റെ കൂറ്റൻ ജയമാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സ്വന്തമാക്കിയത്. 176 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് പൊരുതാൻ പോലുംകഴിയാതെ തകർന്ന് വീഴുകയായിരുന്നു. ട്വന്റി-20യുടെ ചരിത്രത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും വലിയ തോൽവിയാണിത്.

അതേസമയം,​ തോൽവിക്ക് പിന്നാലെ ഒരു പാക് ആരാധകൻ തന്റെ ടിവി ബാറ്റുപയോഗിച്ച് തല്ലിപ്പൊട്ടിക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇന്ത്യ വീണ്ടും തങ്ങളെ തോൽപ്പിച്ചതിനാൽ സങ്കടം സഹിക്കാൻ കഴിയാതെ ടിവി തകർക്കുകയാണെന്ന കുറിപ്പോടെയാണ് പാക് ആരാധകൻ ദൃശ്യങ്ങൾ പങ്കുവച്ചത്. 'ബുംറയെ നേരിടാൻ തങ്ങളുടെ പക്കൽ മരുന്നില്ല. ഹാർദിക്കിനെ എങ്ങനെ നേരിടുമെന്നും അറിയില്ല. ഇന്ത്യ എല്ലാറ്റിലും തങ്ങളെക്കാൾ മുന്നിലാണ്'. സ്റ്റേഡിയത്തിൽ നിന്ന് നിരാശയോടെ മടങ്ങിയ ഒരു പാക് ആരാധകൻ പറഞ്ഞു.

ഇഷാൻ കിഷന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മുതൽക്കൂട്ടായത്. 40 പന്തിൽ നിന്ന് 77 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ ഇഷാൻ നടത്തിയ വിരുന്ന് ഇന്ത്യയെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 എന്ന മികച്ച സ്‌കോറിലെത്തിച്ചു. പവർപ്ലേയിൽ തന്നെ ഇന്ത്യ 52 റൺസ് അടിച്ചുകൂട്ടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു.

പതിനേഴ് റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറയും പതിനാറ് റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ എടുത്ത ഹാർദിക്കും ചേർന്ന് പാക് മുൻനിരയുടെ നടുവൊടിച്ചു. ക്യാപ്ടൻ സൽമാൻ അലി ആഗയും ബാബർ അസമും നിരാശപ്പെടുത്തിയതോടെ പാകിസ്ഥാൻ 13 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇന്ത്യൻ സ്പിന്നർമാരായ കുൽദീപ് യാദവ്, അക്സർ പട്ടേൽ, തിലക് വർമ്മ എന്നിവർ പാക് ബാറ്റിംഗിന്റെ പതനം പൂർത്തിയാക്കുകയായിരുന്നു. ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടങ്ങളിൽ ഇന്ത്യ 8-1ന് ആധിപത്യം ഉറപ്പിച്ചു. മത്സരം തുടങ്ങുന്നതിനു