ആലക്കാട് എം.എൽ.പി സ്കൂൾ വാർഷികാഘോഷം

Tuesday 17 February 2026 12:35 AM IST
ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യുന്നു.

കായക്കൊടി: ചങ്ങരംകുളം ആലക്കാട് എം എൽ പി സ്കൂൾ 121ാം വാർഷികാഘോഷവും എൽ.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനവും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സാജിദ് പെരുമ്പറ അദ്ധ്യക്ഷത വഹിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് യു.വി ബിന്ദു, വാർഡ് മെമ്പർ വിനീത ദിനേശ്, ഡോ പി.കെ ഷാജഹാൻ എന്നിവർ വിവിധ മത്സര ജേതാക്കൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ കെ എം കുഞ്ഞബ്ദുള്ള ഹാജി, പ്രധാനാദ്ധ്യാപകൻ എ വി നാസറുദ്ദീൻ, കുന്നുമ്മൽ എ.ഇ.ഒ കെ എം രത്നവല്ലി, കുന്നുമ്മൽ ബി .പി. സി .എം ടി പവിത്രൻ, ഒ. പി മനോജ്, അജ്നാസ് ആലോള്ളതിൽ തുടങ്ങിയവർ പങ്കെടുത്തു.