സൈബർ സുരക്ഷാ ക്ലാസ്
Monday 16 February 2026 6:38 PM IST
കൂത്താട്ടുകുളം: ഇലഞ്ഞി വിസാറ്റ് എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിന്റെയും സൈബർ സെക്യൂരിറ്റി ക്ലബിന്റെയും ആഭിമുഖ്യത്തിൽ സൈബർ സുരക്ഷയെ ആസ്പദമാക്കി ടോക്ക് സെഷൻ സംഘടിപ്പിച്ചു. നിയമ ഉപദേഷ്ടാവും റിസോഴ്സ് പേഴ്സണുമായ ഡോ. എബ്രഹാം ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ജസ്റ്റിൻ ജോസ് അദ്ധ്യക്ഷനായി. ഡയറക്ടർ ഡോ. സന്തോഷ് സൈമൺ, പി. ആർ. ഒ ഷാജി അഗസ്റ്റിൻ, പ്ലേസ്മെന്റ് ഓഫീസർ സാം. ടി. മാത്യു, സി. എസ്.ഇ വിഭാഗം മേധാവി ദിവ്യ നായർ തുടങ്ങിയവർ സംസാരിച്ചു.