വീൽചെയറുകൾ കൈമാറി
Tuesday 17 February 2026 12:38 AM IST
കുന്ദമംഗലം: എൻ.എസ്.എസ് ചേവായൂർ ക്ലസ്റ്ററിന് കീഴിലുള്ള 12 ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റുകളും മാവൂർ ക്ലസ്റ്ററിലെ ഒരു യൂണിറ്റും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് 16 വീൽചെയറുകൾ കൈമാറി. ചിന്മയ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഹയർ സെക്കൻഡറി ജോ.ഡയറക്ടറും ഹയർ സെക്കൻഡറി എൻ.എസ്.എസ് സംസ്ഥാന കോഓർഡിനേറ്ററുമായ ഡോ. എസ്. ഷാജിത കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത് കുമാറിന് വീൽചെയറുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. ചിന്മയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ഷീബ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ചേവായൂർ ക്ലസ്റ്റർ കോഓർഡിനേറ്റർ രതീഷ് ആർ. നായർ സ്വാഗതവും പെരിങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രോഗ്രാം ഓഫീസർ എൻ.വി.അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.