ഫിസിയോ തെറാപ്പി ക്ലിനിക് ഉദ്ഘാടനം

Tuesday 17 February 2026 12:48 AM IST
മണിയൂർ കരുണ്യം ഫിസിയോ തെറാപ്പി ക്ലിനിക് ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർഎം.എൽ.എ നിർവ്വഹിക്കുന്നു

വടകര: മണിയൂർ കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ നവീകരിച്ച ഫിസിയോ തെറാപ്പി യൂണിറ്റും ജനപ്രതിനിധികൾ ക്കുള്ള സ്വീകരണവും കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാരുണ്യം വെബ്‌സൈറ്റ് ഉദ്ഘാടനം മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിൻഷ.കെയും ക്ലിനിക്ക് സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രോഗ്രാം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്‌റഫും ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.പി അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾക്കുള്ള ഉപഹാരം സി.എം വിജയൻ, സുരേഷ് വി.പി, ജയശ്രീ,സിമിഷ , സൈഫുന്നിസ ഷമീന ,രജീഷ് എം.ടി , രമേശൻ വിലങ്ങിൽ ,ഷാജിത്കുമാർ എന്നിവർ നൽകി . ക്ലിനിക്ക് നവീകരണ ഫണ്ട് ടി.കെ.അഷ്‌റഫ് ഏറ്റുവാങ്ങി. കാരുണ്യം സെക്രട്ടറി എം.പി അബ്ദുൾ റഷീദ് സ്വാഗതവും ടി.സി സജീവൻ നന്ദിയും പറഞ്ഞു.