ഭാരത് വിസ്താർ ഉദ്ഘാടനം

Monday 16 February 2026 6:53 PM IST

കൊച്ചി: കേന്ദ്ര സർക്കാരിന്റെ കർഷകർക്കുള്ള നിർമ്മിത ബുദ്ധി (എ ഐ ) അധിഷ്ടിത മുന്നറിയിപ്പ് സംവിധാനമായ ഭാരത് വിസ്താർ ലോഞ്ചിംഗ് തത്സമയം വീക്ഷിക്കാൻ സി.എം.എഫ്.ആർ.ഐയിൽ ലൈവ് ടെലികാസ്റ്റ് സൗകര്യം ഒരുക്കും. വിപണിയിലെ വിലവിവരങ്ങൾ, ഇൻഷുറൻസ്, ബാങ്ക് വായ്പ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കർഷകർക്ക് കൈമാറുന്ന സംവിധാനത്തിന്റെ ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും ഇന്ന് രാവിലെ 9.30ന് ആരംഭിക്കും.

കർഷകർക്ക് കൃഷിസംബന്ധമായ എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. കേന്ദ്ര ബഡ്ജറ്റിൽ ഇതേപ്പറ്റി പ്രഖ്യാപിച്ചിരുന്നു. ലൈവ് ടെലികാസ്റ്റിൽ താത്പര്യമുള്ള കർഷകർക്ക് പങ്കെടുക്കാം. ഫോൺ: 8921837939, 9945035707.