കെ.എസ്.എസ്.പി.യു ബ്ലോക്ക് സമ്മേളനം
Tuesday 17 February 2026 12:59 AM IST
വടകര : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വടകര ബ്ലോക്ക് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ പ്രഭാകരൻ അനുശോചന പ്രമേയവും കെ. ഹേമചന്ദ്രൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കൈത്താങ്ങ് വിതരണം ടി.രമണി , വി.പി ബാലകൃഷ്ണൻ എന്നിവർ നിർവഹിച്ചു. എം ബാലകൃഷ്ണൻ, വി പി സുരേന്ദ്രൻ, എ കെ ബാലകൃഷ്ണൻ, പി.കെ സതീശൻ, എൻ.പി ഭാസ്ക്കരൻ, ടി എൻ കെ ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച മെമ്പർമാരായ ഒ.കെ കുഞ്ഞബ്ദുള്ള, കെ.എം സത്യൻ, വി.പി ഗോപാലകൃഷ്ണൻ, സി.എച്ച് സതി എന്നിവരെ അനുമോദിച്ചു. കെ.എം സത്യൻ സ്വാഗതവും കെ.പി കുമാരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.കെ ശശീന്ദ്രൻ (പ്രസിഡന്റ്), വി.പി സുരേന്ദ്രൻ (സെക്രട്ടറി), എ.കെ. ബാലകൃഷ്ണൻ (ട്രഷറർ).