ഫെബ്രുവരി 23ന് രണ്ടിടത്ത് പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം
Monday 16 February 2026 7:40 PM IST
ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 23 തിങ്കളാഴ്ത പ്രാദേശിക അവധി പ്രഖ്യാപിച്ചു. മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫെബ്രുവരി 23ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. പൊതുപരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കുമെന്നും ഉത്തരവിൽ പറയുന്നു.