പാലിയേറ്റീവ് നഴ്‌സ് ഒഴിവ്

Tuesday 17 February 2026 12:19 AM IST

തുമ്പമൺ: പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജി.എൻ.എം, ബി.എസ്‌‌സി നഴ്‌സിംഗ്. ഒന്നരമാസത്തെ ബി.സി.സി.പി.എൻ കോഴ്‌സ് നിർബന്ധം. അല്ലെങ്കിൽ എ.എൻ.എം, ജെ.പി.എച്ച്.എൻ കോഴ്‌സും മൂന്ന് മാസത്തെ ബി.സി.സി.പി.എൻ, സി.സി.സി.പി.എ.എൻ കോഴ്‌സ് നിർബന്ധം. ജനറൽ നഴ്‌സ് ആൻഡ് മിഡ് വൈഫ്‌സ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം. പ്രായപരിധി 18-40. തുമ്പമൺ പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. രേഖകളുമായി 23ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിന് തുമ്പമൺ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം.